ഓര്‍മ്മയുണ്ടോ ഈ മുഖം ...?
ഓര്‍മ്മ കാണില്ല! അന്നു നിന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ രണ്ടേ രണ്ടു പേര്‍. ഞാനും പിന്നൊരു മോനും. എതോ ഒരു കമ്മ്യൂണിറ്റിയില്‍ മെമ്പര്‍ഷിപ്പ് കിട്ടാതെ പ്രൊഫൈലില്‍ നോക്കി കരഞ്ഞ നിനക്ക് കോലുമുട്ടായി വാങ്ങിത്തന്നാശ്വസിപ്പിച്ചൂ ഈ ഞാന്‍്.
ഫാന്‍ വേണം ഫാന്‍ വേണം എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ നിനക്കു വേണ്ടി അഞ്ചു പ്രൊഫൈലുകള്‍ ഉണ്ടാക്കി അഞ്ചിനേയും നിന്റെ ഫാന്‍ ആക്കി ആഡ് ചെയ്തത് സ്ക്രാപ്പുകളുടെ കുത്തൊഴുക്കില്‍ നീ മറന്നു.
ടെസ്റ്റിമോണിയല്‍ ഇല്ലാതെ നീ വിഷമിക്കുന്നതു കണ്ട് ഫേയ്ക് പ്രൊഫൈല്‍ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്ത് ആളുകളെക്കൊണ്ട് ടെസ്റ്റിമോണിയല്‍ ഇടീച്ചത് താഴെക്കിടക്കുന്ന ടെസ്റ്റിമോണിയല്‍സ് കാണുമ്പോഴെങ്കിലും നിനക്കൊന്നോര്‍ത്തു കൂടെ?
വൈകുവോളം സ്ക്രാപ്പിട്ടാല്‍ കിട്ടുന്നത് ചായയും വടയും. അതില്‍ ചായ കുടിച്ച്, വട നിനക്കു കൊണ്ടുത്തരുമായിരുന്നൂ ഞാന്‍്.
ഇനിയുമെത്ര കാലം എന്റെ സ്ക്രാപ്ബുക്ക് മരുഭൂമിയായി കിടന്നാലും തളരില്ല ഞാന്‍്; കഴിഞ്ഞു പോയ സ്ക്രാപ്പുകളുടെ വസന്തകാലം എന്നെ മുന്നോട്ടു നയിക്കും.
Wednesday, November 5, 2008
ഒരു ഓര്‍ക്കുട്ട് ടെസ്റ്റിമോണിയല്‍
ഓര്‍ക്കുട്ടില്‍ എനിക്ക് കിട്ടിയ ഒരു ടെസ്റ്റിമോണിയല്‍:
Labels:
പലവക
Subscribe to:
Post Comments (Atom)
A funny testimonial i received in orkut :)
ReplyDeleteoh.....soooo
ReplyDeletemacchuu...ithu ningalkum kittiyarunno/
ennanelum nalla rasamulla sadanam alle?