Thursday, March 19, 2009

ഒരു നുണക്കഥ

ചുറ്റും തളം കെട്ടി നിന്നിരുന്ന വിഷാദത്തില്‍ ചവിട്ടി അവരിലൊരാള്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. കമിഴ്ന്ന് കിടന്ന് കാല്‍പണം നക്കിയെടുക്കാമെന്ന് കരുതിയപ്പോള്‍ നടുക്കടലില്‍ നിന്നേതോ നായ കുരച്ചു തുടങ്ങി. പേടി മാറ്റാന്‍ ആനപ്പുറത്ത് കയറിയെങ്കിലും മെലിഞ്ഞപ്പോള്‍ അതിനെ പിടിച്ച് തൊഴുത്തില്‍ കെട്ടേണ്ടി വന്നു. ഏട്ടിലെ പുല്ലൊക്കെ തിന്ന് തീര്‍ത്ത് മടങ്ങി വന്ന പശു ഒരു നിത്യഭ്യാസിയെ കൊണ്ടുവന്ന് ആനയെ എടുത്തു മാറ്റി. അടിതെറ്റിയ ആന ദേഹത്ത് വീണ് പശു ചത്തു, മോരിലെ പുളീം പോയി.

പശു ചത്തതിന്റെ മൂന്നാം പക്കം മൂന്ന് കൊമ്പുള്ള മുയലിനെ പിടിച്ച നാല് കാലുള്ള നങ്ങേലിപ്പെണ്ണിനെ കോല് നാരായണന്‍ കട്ടോണ്ട് പോയി. പാലം കടക്കുവോളം നാരായണനെ പേരു വിളിച്ച കള്ളന്‍ പിന്നെ അതില്‍ നിന്നൊരക്ഷരം മാറ്റിയാണ് വിളിച്ചതത്രേ. കക്കാന്‍ മാത്രം പഠിച്ച ആ കള്ളന്‍ അങ്ങനെ പലനാള്‍ കട്ടു, നില്‍ക്കാനറിയാത്തത് കൊണ്ട് ഒടുവിലൊരുനാള്‍ പിടിയിലുമായി. അടിച്ച വഴിയേ പോവാതിരുന്നത് കൊണ്ട് അവരവനെ പോയവഴിയേ അടിച്ചു. ആ വഴി പിന്നെ പുല്ല് മുളക്കാതായപ്പോള്‍ ഗതി കെട്ട പുലി പട്ടിണി കിടന്ന് മരിച്ചു. പുലി വരുന്നേ പുലി എന്നും പറഞ്ഞ് കാത്തിരുന്നവരൊക്കെ അങ്ങനെ വിഷാദരായി. അങ്ങനെ ചുറ്റും തളം കെട്ടി നിന്ന വിഷാദത്തില്‍ ചവിട്ടി...

9 comments:

  1. :)വിഷാദത്തില്‍ ചവിട്ടി...

    ReplyDelete
  2. നന്നായിട്ടുണ്ടു
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. നന്നായി..
    നീ ഇതുവഴി വീണ്ടും, വരണം .. ആനകളെയും മേച്ച്‌ കൊണ്ട്... :)

    ReplyDelete
  4. നല്ലൊരു തോന്നിയവാസം. ക്രിയേറ്റിവിറ്റി വരുന്ന ഓരോരോ വഴികളേ...

    :-)

    ReplyDelete
  5. ethnu thonivasam ennalla Adikaprasagam enna parayendathu..

    ---
    Pashe nallathine athrapettanu sammathichu kodukkunnathu sariyalla..

    Athukodu --- ethu theere sariyayilla

    ReplyDelete
  6. Mathi.. Ithu mathi.... Eni ente munnee pedathe nadannonam....

    ReplyDelete
  7. ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ....നന്നായി...

    ReplyDelete
  8. theere rasamilla
    mone
    nalla kathakal ezuthikoode

    ReplyDelete
  9. when i was read this one, i felt like sanjayan's storeis...

    ReplyDelete