കോഴികളെ പരിശുദ്ധരായി പ്രഖ്യാപിക്കുക
അതേ, കോഴികളെ പരിശുദ്ധ ജീവികളായി പ്രഖ്യാപിക്കുക. കാലാകാലങ്ങളായി പശുക്കള്‍ പരിശുദ്ധപദവി തങ്ങളുടെ ജന്മാവകാശമെന്നവണ്ണം കൊണ്ടുനടക്കുകയും അതിന്റെ പേരില്‍ അന്യായമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ പശുക്കളെപ്പോലെ തന്നെ മനുഷ്യരെ സേവിക്കുന്ന ഞങ്ങള്‍ കോഴികള്‍ക്ക് ഇതുവരെ ചരിത്രത്തിന്റെ താളുകളില്‍ അര്‍ഹിക്കുന്ന ഇടം ലഭിച്ചിട്ടില്ല. എന്നും തന്തൂരിയടുപ്പുകളില്‍ എരിഞ്ഞ് തീരാനായിരുന്നല്ലോ ഞങ്ങളുടെ വിധി. ഞങ്ങളുടെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവത്തിന് ബുള്‍സ് ഐ എന്ന് പേരിട്ടിരിക്കുന്നത് തന്നെ മനുഷ്യരുടെ സാംസ്കാരിക മണ്ഡലങ്ങളില്‍ പശുവര്‍ഗ്ഗത്തിന്റെ സ്വാധീനം എത്രമാത്രം രൂഢമൂലമാണെന്നതിന്റെ തെളിവാണ്. ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് വിശുദ്ധപദവിക്കായി ഔദ്യോഗികമായി അവകാശമുന്നയിക്കാന്‍ ഞങ്ങളിതാ കൂട്ടായി തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ ലളിതവും അതേ സമയം ശക്തവുമാണ്. അവ താഴെക്കൊടുത്തിരിക്കുന്നു.
- പശുക്കള്‍ക്ക് തുല്യം യോഗ്യരായ കോഴികളെ എത്രയും പെട്ടെന്ന് വിശുദ്ധപക്ഷിയായി പ്രഖ്യാപിക്കുക
- മനുഷ്യര്‍ പശുക്കളെ ആരാധിക്കുന്ന പോലെ കോഴികളേയും ആരാധിക്കുക
- പുരാണങ്ങളില്‍ നിന്നും പശുക്കളുടെ സാംസ്കാരിക ഗൂഢാലോചനയുടെ ഫലമായി മായ്ച്ചുകളയപ്പെട്ട കോഴിക്കഥകള്‍ വീണ്ടെടുത്ത് കുക്കുടപുരാണം എന്ന പേരില്‍ പ്രസിദ്ധീകരിക്കുക
- പ്രസ്തുത പുരാണത്തിലെ ഒന്നോ രണ്ടോ കഥകള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക
- കോഴികളെ അപമാനിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ജില്ലകള്‍ തോറും കുക്കുടസേനകള്‍ രൂപീകരിക്കുക
- കോഴിവിരുദ്ധമായ പ്രയോഗങ്ങള്‍ ഭാഷയില്‍ നിന്നും നീക്കം ചെയ്യുക
- ബുള്‍സ് ഐ എന്നതിന് പകരം കോഴിസംബന്ധിയായ ഒരു വാക്ക് കണ്ടുപിടിച്ച് അത് ഉപയോഗത്തില്‍ വരുത്തുക
എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പശുവിനെ പരിശുദ്ധമൃഗമായി വാഴിച്ചിരിക്കുന്നത്? പശുവിനെന്താ കൊമ്പുണ്ടോ... ശരി, കൊമ്പുണ്ടായിരിക്കാം; പക്ഷേ ഞങ്ങള്‍ക്ക് ചിറകില്ലേ... അത് പശുക്കള്‍ക്കുണ്ടോ? അപ്പോ അതില്‍ കാര്യമില്ല. യോഗ്യതയുടെ പേരിലായാലും മറ്റേതെങ്കിലും മാനദണ്ഡത്തിന്റെ പേരിലായാലും ഞങ്ങള്‍ കോഴികള്‍ പശുക്കളേക്കാള്‍ ഒരു പടി മുന്‍പിലാണെന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ ഏത് പോത്തിനും മനസിലാക്കാവുന്നതേ ഉള്ളൂ. തൊട്ട് മുന്നിലത്തെ വാചകം തന്നെ നോക്കൂ, അവിടെ മന്ദബുദ്ധി എന്ന അര്‍ത്ഥത്തില്‍ ഏത് പോത്തിനും എന്നതിന് പകരം ഏത് കോഴിക്കും എന്ന് ഉപയോഗിക്കാന്‍ പറ്റുമോ? ഒരു വര്‍ഗ്ഗം എന്ന നിലക്ക് അവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ. ഇനി ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ; ഇത്രയും കാലത്തിനിടക്ക് എന്നെങ്കിലും ഒരു ദിവസം കോഴി കൂവാതെ സൂര്യനുദിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കോഴി ഒറ്റക്കിരുന്ന് കൂവിയത് കൊണ്ട് നേരം വെളുക്കില്ലായിരിക്കും; പക്ഷേ ഞങ്ങള്‍ എല്ലാവരും കൂടെ ഒത്തുപിടിച്ച് കൂവിയാണ് നേരം വെളുപ്പിക്കുന്നതെന്ന വസ്തുത വിതര്‍ക്കിതമാണല്ലോ. അപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ഞങ്ങളാണോ അതോ വെറും മരമണ്ടന്‍മാരായ പശുക്കളാണോ വലുത്? നേരം വെളുപ്പിക്കുന്ന കാര്യത്തില്‍ ആഗോള പൂവന്‍കോഴികള്‍ പ്രകടിപ്പിക്കുന്ന ഒത്തൊരുമയും സംഘബലവും ഈ വിശുദ്ധസമരത്തിലും പ്രതിഫലിച്ചാല്‍ വിശുദ്ധപദവി എന്ന ലക്ഷ്യം പുഷ്പം പോലെ പ്രാപ്യമാകുമെന്ന് എല്ലാവരും മനസിലാക്കണം.
വിശുദ്ധസ്ഥാനം നേടാനുള്ള ഞങ്ങളുടെ യോഗ്യതയെപ്പറ്റി ഇനിയും സംശയം വെച്ച് പുലര്‍ത്തുന്നവര്‍ക്കായി നമുക്ക് പശുക്കളും കോഴികളും മനുഷ്യര്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. പാല്‍ തരുന്നതാണല്ലോ പശുക്കളുടെ ഏറ്റവും കെട്ടിഘോഷിക്കപ്പെടുന്ന സേവനം. സത്യത്തില്‍ നിങ്ങള്‍ക്ക് പാല്‍ തരുന്നത് കൊണ്ട് പശുക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടോ? തന്റെ കുട്ടിക്ക് കുടിക്കാന്‍ കൊടുത്തിട്ടാണല്ലോ അവര്‍ നിങ്ങള്‍ക്ക് തരുന്നത്. ചേതമില്ലാത്ത ഒരു ഉപകാരം എന്നതില്‍ കവിഞ്ഞ് ത്യാഗത്തിന്റെ കണിക പോലും അതിലുണ്ടോ? പക്ഷേ ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ. ഓരോ മുട്ടയും കോഴികുലത്തിന്റെയാകെ അഭിമാനമായി വളരേണ്ട ഭാവി പൌരന്‍മാരല്ലേ? ഒരു കോഴി സ്വന്തം മുട്ട നിങ്ങള്‍ക്ക് തരുമ്പോള്‍ തന്റെ സ്വത്വത്തിന്റെ ഒരംശമാണ് നിങ്ങള്‍ക്ക് വേണ്ടി ബലികൊടുക്കപ്പെടുന്നതെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? സ്വന്തം കുട്ടി പൂവനോ പിടയോ എന്ന് പോലും അറിയുന്നതിന് മുന്‍പ് അതിനെ നിങ്ങള്‍ക്ക് കാഴ്ച വെയ്ക്കുന്ന കോഴിണിയെവിടെ കിടക്കുന്നു, തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം നിങ്ങളെക്കൊണ്ട് കുടിപ്പിക്കുന്ന പശു എവിടെ കിടക്കുന്നു? എന്നിട്ടും പശു വിശുദ്ധമൃഗവും ഞങ്ങള്‍ വെറും കോഴികളും. ഇത് നീതിയാണോ?
പരിശുദ്ധപദവി വരെ ചാര്‍ത്തിക്കൊടുത്തിട്ടും മനുഷ്യരെക്കൊണ്ട് തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം കുടിപ്പിക്കുന്ന ധിക്കാരം പോട്ടെന്ന് വെയ്ക്കാം; പക്ഷേ അതെങ്കിലും കയ്യില്‍ കിട്ടണമെങ്കില്‍ എന്തൊക്കെ സഹിക്കണം. ചാണകത്തിന്റെ നാറ്റവും സഹിച്ച്, പശു കാലനക്കുന്നതും വാലാട്ടുന്നതും സൂക്ഷിച്ച് കുന്തിച്ചിരുന്ന് കറന്നെടുക്കേണ്ടേ? കോഴിമുട്ടയുടെ കാര്യം നോക്കൂ; രാവിലെ കോഴിക്കൂട് തുറന്നാല്‍ മാത്രം മതി, നിങ്ങള്‍ക്കായി ഒരു സുന്ദരന്‍ മുട്ട റെഡി. അതും പശു തരുന്നത് പോലെ വല്ലവനും തൊട്ട് ഉപ്പ് നോക്കിയ സാധനമല്ല; വൃത്തിയുള്ള പാക്കേജിംഗ് സഹിതം അസ്സല്‍ അനാഘ്രാതകുസുമം പോലെ പരിശുദ്ധമായ മുട്ട. ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് നിങ്ങളുടെ കയ്യില്‍ കിട്ടുന്ന മുട്ട അതിന്റെ തോട് പൊട്ടാത്തിടത്തോളം കാലം മായം കലരാത്തതാണെന്ന് നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം. പശുവിന്‍ പാലിന്റെ കാര്യം അങ്ങനെയാണോ? അതില്‍ പൊടി വീണിട്ടുണ്ടാവാം, വെള്ളം ചേര്‍ത്തിട്ടുണ്ടാവാം, കട്ടി കൂടുതല്‍ തോന്നിക്കാന്‍ മണ്ണിരയെ കിഴി കെട്ടിയിട്ടിട്ടുണ്ടാവാം എന്നിങ്ങനെ മായം കലര്‍ന്നിരിക്കാനുള്ള സാധ്യതകള്‍ അനവധിയാണ്. ഇനി നിങ്ങള്‍ തന്നെ പറയൂ, പാലാണോ മുട്ടയാണോ വിശുദ്ധം?
ഇനി നമുക്ക് മാംസത്തിന്റെ കാര്യത്തിലേക്ക് കടക്കാം. വിശുദ്ധപദവി നേടിയതിന് ശേഷം ഭൂരിഭാഗം ദേശങ്ങളിലും പശുക്കള്‍ തങ്ങളുടെ ‘വിശുദ്ധമായ’ മാംസം മനുഷ്യര്‍ക്ക് നിഷേധിച്ചിരിക്കുകയാണല്ലോ. എന്നിട്ടതിനെ ന്യായീകരിക്കാനായി പാല് കൊടുക്കുന്ന പയ്യിനെ തിന്നരുതെന്നൊരു പഴഞ്ചൊല്ലും സൃഷ്ടിച്ചിരിക്കുന്നു. പശുക്കളുടെ അഹങ്കാരത്തിന്റെ മറ്റൊരു ഉദാഹരണമല്ലേ ഇത്? പാലം കടന്നാല്‍ കൂരായണാ എന്ന മട്ടിലുള്ള ഇത്തരം മൂരാച്ചിനയങ്ങള്‍ വിശുദ്ധരായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അത് അന്തസുള്ള കോഴികള്‍ക്ക് ചേര്‍ന്ന നടപടിയല്ല. ഞങ്ങള്‍ക്ക് വേണ്ടത് ഔദാര്യങ്ങളല്ല, അംഗീകാരമാണ്. അതവിടെ നില്‍ക്കട്ടെ; നമുക്ക് മാംസത്തിന്റെ ഗുണഗണങ്ങളെ പറ്റി സംസാരിക്കാം. ബീഫ് രോഗങ്ങളുടെ ഒരു കലവറയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ട് ആരോഗ്യവിഭാഗത്തില്‍ കോഴികള്‍ മത്സരം തുടങ്ങും മുന്‍പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിട്ട് നമുക്ക് രുചിയുടെ കാര്യത്തിലേക്ക് വരാം. ചില്ലിചിക്കന്‍, തന്തൂരി ചിക്കന്‍, ചിക്കന്‍ ചെട്ടിനാട് തുടങ്ങി വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളോട് താരതമ്യം ചെയ്യാവുന്ന ഒരു ഐറ്റമെങ്കിലും ആ പോത്തുകള്‍ക്ക് എടുത്ത് പറയാനുണ്ടോ? (കഴിഞ്ഞ വാചകത്തിലെ പോത്ത് പ്രയോഗം ശ്രദ്ധിച്ചിരിക്കുമല്ലോ). മുപ്പത്തിയഞ്ച് രൂപാ കൊടുത്ത് ചിക്കന്‍ ബിരിയാണി കഴിക്കാന്‍ കാശില്ലാത്തവരാണ് വെറും ഇരുപത്തിയഞ്ച് രൂപായുടെ ബീഫ് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യാറുള്ളതെന്ന് കേരളത്തിലെ ഏത് ഹോട്ടലുകാരനും സാക്ഷ്യപ്പെടുത്തും. കോഴിക്കാല് കടിച്ചു തിന്നുന്നത് പോലെ പോത്തിന്‍കാല് തിന്നാനൊക്കുമോ? മാംസത്തിന്റെ കാര്യത്തിലും കോഴികള്‍ ബഹുദൂരം മുന്നിലാണെന്ന് ബോധ്യമായല്ലോ.
അങ്ങനെ എല്ലാം കൊണ്ടും കേമന്‍മാരായ ഞങ്ങളെ മനുഷ്യര്‍ ബഹുമാനിക്കുന്നില്ലെന്നത് പോട്ടെ, അശ്ലീലച്ചുവയാര്‍ന്ന പ്രയോഗങ്ങളിലൂടെ അപമാനിക്കുക കൂടി ചെയ്യുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേര്‍ന്ന നടപടിയാണോ? വെറുതേ പെണ്ണുങ്ങളുടെ വായില്‍ നോക്കി നടക്കുന്നവരെപ്പറ്റി ‘അവനാളൊരു കോഴിയാണ്’ എന്ന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സമസ്ത പിടക്കോഴികളുടെയും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ധ്വനികള്‍ ആ വിളിയില്‍ ഒളിഞ്ഞിരിപ്പുള്ളത് മനസിലാകാതെ പോകാന്‍ ഞങ്ങള്‍ കോഴികള്‍ വെറും പോത്തുകളല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. (വീണ്ടും ഒരു പോത്ത്) പിടക്കോഴികളെ ഇങ്ങനെ വ്യംഗ്യഭാഷയിലൂടെ താറടിച്ച് കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പൂവന്‍കോഴികള്‍ക്കാവില്ല. എത്രയും പെട്ടെന്ന് അത്തരം പ്രയോഗങ്ങള്‍ നിയമം മൂലം നിരോധിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവരെ തെരുവില്‍ നേരിടാനുള്ള ചുമതല നേരത്തേ പറഞ്ഞ കുക്കുടസേനകളെ ഏല്‍പിക്കാവുന്നതുമാണ്. അതു കൂടാതെ, പിടക്കോഴികള്‍ക്ക് മുല വളരാത്തതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും നിങ്ങളില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഞങ്ങള്‍ പൂവന്‍കോഴികള്‍ക്കില്ലാത്ത ഉത്കണ്ഠ നിങ്ങള്‍ക്കെന്തിനാണ്? അയല്‍ക്കാരന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയിട്ട് അയ്യേ എന്ന് പറയുന്നത് പോലെയുള്ള സംസ്കാരശൂന്യമായ ഏര്‍പ്പാടല്ലേ അത്? അല്ലെങ്കില്‍ പിന്നെ പശുക്കള്‍ക്ക് തൂവല്‍ വളരാത്തതിനെക്കുറിച്ച് എന്തേ ഇതുവരെ ആരും അന്വേഷിച്ചില്ല? അവിടെയും നിങ്ങള്‍ നഗ്നമായ പക്ഷപാതമല്ലേ കാണിക്കുന്നത്? ഇക്കാര്യത്തില്‍ സ്വയം ചിന്തിച്ച് ഉചിതമായ ഒരു തീരുമാനത്തിലെത്താനുള്ള പക്വത സംസ്കാരസമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന നിങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേല്‍പറഞ്ഞ ആവശ്യങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താത്ത പക്ഷം കഠിനമായ സമരനടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. രാവിലെ കൂവി സൂര്യനെ ഉദിപ്പിക്കുന്നത് തൊട്ട് മുട്ടയിടുന്നത് വരെയുള്ള കാര്യങ്ങളെ സമരം ബാധിക്കും എന്ന് അറിയാമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കുക.
..::: കൊക്കരക്കോ :::..
കോഴികളുടെ മാഗ്നാ കാര്‍ട്ടാ
ReplyDeleteഅപ്പൊ “ക്വാഴികളെ” എന്തരു ചെയ്യും അണ്ണാ?
ReplyDeleteമാഗ്നാ കാര്‍ട്ടായൊക്കെ ഔട്ട്‌ഡേറ്റഡ് ആയിപ്പോയി സഖാവേ.
ReplyDeleteഒരു നവകുക്കുടയാത്ര ലോഞ്ചെന്നേ. അതുമല്ലെങ്കില്‍ പോത്തിറച്ചി തിന്നുന്നവരെ ഓടിച്ചിട്ടുതല്ലാനൊരു കുക്കുടാനന്ദസേന.
അതെയതെ.... ഇത്തരം വിപ്ലവ കഥകള്‍ നമ്മടെ മംഗലാപുരത്തും പരിസരത്തും ഉള്ളവരാരും കേള്‍ക്കണ്ട.. എന്നിട്ടു വേണം നമ്മുടെ സംസ്കാരത്തെ താറടിച്ചു കാണിച്ചു ഈ വടക്കൂടന്‍ എന്ന പേരുള്ള ഏടാകൂടം പിടിച്ച ബ്ളോഗ്ഗര്‍ എന്നെല്ലാം പറയിപ്പിക്കാന്‍...
ReplyDelete-പെണ്‍കൊടി...
അടിപോളീ...
ReplyDeleteഒന്നു കമന്റാന്‍ പോലും കഴിയുന്നില്ല ചിരികൊണ്ടും ചിന്തകൊണ്ടും..ഒരുപാട് അഭിനന്ദനങ്ങള്‍
എന്നെ ആരും കോഴീ എന്നു വീളിക്കല്ലേ.എന്നെ കോഴിയമ്മ എന്ന് വിളിക്കാം.
ReplyDeleteവിശുദ്ദയായി പ്രഖ്യാപിക്കുന്നത് മാർപ്പാപ്പയോ വടക്കൂടനോ?
വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും അഖില ഭാരത കുക്കുട സേനയുടെ (ABKS) പേരില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
ReplyDeleteഅയല്‍ക്കാരാ.. ഔട്ട്ഡേറ്റഡ് ആയോ ഇല്ലയോ എന്ന് ഞങ്ങള്‍ സമരം തുടങ്ങുമ്പോള്‍ അറിയാം.. സൂര്യനുദിച്ചാലല്ലേ നിങ്ങള്‍ക്കൊക്കെ കാസര്‍കോട് മുതല്‍ തിരോന്തരം വരെ തെണ്ടാനിറങ്ങാന്‍ പറ്റത്തുള്ളൂ...
കോഴി - ഒരു കൂട്ടില്‍ രണ്ട് കോഴിയോ? ABKS ന്റെ മുഖപത്രമായി ഇങ്ങനെ ഒരു ബ്ലോഗുള്ളപ്പോള്‍ താങ്കള്‍ ഞങ്ങളുടെ പേരില്‍ വ്യാജബ്ലോഗുമായി ഇറങ്ങിയിരിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശമെന്താണ്? സത്യം പറ, നിങ്ങള്‍ പശുക്കളുടെ ആളല്ലേ? പിന്നെ, വിശുദ്ധകോഴികളും അവിശുദ്ധ പശുക്കളും തമ്മിലുള്ള ഈ ധര്‍മ്മസമരത്തില്‍ മാര്‍പ്പാപ്പായ്ക്ക് എന്ത് കാര്യം?
കുറച്ചു ബോധമുള്ളവര്‍ ഭൂമിമലയാളത്തിലുണ്ടെന്ന് മനസിലായി...
ReplyDeletekeep it up
ha ha ha.... good..
ReplyDeleteസൂപ്പര്‍ സഖാവെ.
ReplyDeleteചിരിപ്പിക്കുന്നതിനെക്കാള്‍ ചിന്തിപ്പിക്കുന്നു :)
ചിന്തയും ചിരിയും തമ്മില്‍ കൊത്തു കൂടുന്നതെന്തിനാ?
ReplyDeleteകോഴികളെ ബഹുമാനിക്കുന്ന മനോഹരമായൊരു പദമുണ്ടല്ലോ: പൂവാലന്‍... മനുഷ്യചോദനകളെ ഇത്രയധികം പ്രതിഫലിപ്പിക്കുന്ന ഏതെങ്കിലും പദം പശുവര്‍ഗ്ഗത്തിലുണ്ടോയെന്ന് ചോദിച്ചു പോവുകയാണ്....
ReplyDeleteപിന്നെ, നവകേരള ജാഥ, കേരള രക്ഷാ മാര്‍ച്ച്, പരിവര്‍ത്തന ജാഥ... ഇതുപോലെ ഒരു ജാഥ കൊണ്ടാവട്ടെ സമരങ്ങളുടെ തുടക്കം എന്നൊരു അഭിപ്രായം.
adipoli machaaa
ReplyDeleteസൂപ്പര്‍ ഡാ...
ReplyDelete-സുല്‍
this is strictly for those who are Indians by culture.And are not invaders or offsprings of invaders who don't have any grasp or involvement in the making of Indian culture
ReplyDeleteThe cow was long ago considered "holy" as it was the prime source of sustenance for the pastoral tribes and civilizations of India
For Indians the cow was like mother to her
It provided food,its defecations provided fuel.
Indians were dependent on the cow during the process of their existence,this dependence on the cow made them elevate the cow to a "holy" status
Buffalos have never been relied anywhere in the world upon as grazing livestock for supporting a large population.
You can't treat buffalos like cows,cos they aren't transportable from water holes and can't be relied on long distance grazing and can't stand poor grass.
holy cow ennu jana manasukalil sthaanam pidikkaan undaay sahacharyam aanu njan paranjathu
ReplyDeleteThalamura thalamurayaayi angane oru paramparyam sweekarichu vannavrkku pettannu thangalude pazhamaye marakkaanum,aa minda praaniyud sambhavanakl marakkanum kazhiyilla
ningal beefu kazhikenda ennu njaan paranjillaa
pinne innu beefinte vila ethreyaanu??
athu vechu nookumbol "sustenance"inaayi beef kazhikunnu ennu parayunnathil kazhambilla.
innu sustenancinaayi vere margangal ethilum cheap aayi undu
“അവിടെ മന്ദബുദ്ധി എന്ന അര്‍ത്ഥത്തില്‍ ഏത് പോത്തിനും എന്നതിന് പകരം ഏത് കോഴിക്കും എന്ന് ഉപയോഗിക്കാന്‍ പറ്റുമോ? ഒരു വര്‍ഗ്ഗം എന്ന നിലക്ക് അവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ.“
ReplyDeleteപോത്തിനെ വിശുദ്ധപശു വർഗ്ഗത്ത്തിൽ പൊതുവെ പെടുത്താറില്ലല്ലോ..പശുവിനുലഭിക്കുന്ന അംഗീകാരം പോത്തിനു ലഭിക്കാത്തതു അതു കറുത്തത്തായതുകൊണ്ടാണെന്നും താഴ്ന്ന ജാതിയായതുകൊണ്ടാണെന്നും ഇതൊരു വലിയ വർണ്ണ്/ജാതി വിവേചനമാണെന്നും പറഞ്ഞുണ്ടായ വിവാദങ്ങൾ മറന്നോ..
ഈ മന്ദബുദ്ധി പ്രയോഗം ആരും കേക്കണ്ടാ..!!
പോത്ത്, എരുമ, പശു, കാള... എല്ലാം കന്നുകാലി എന്ന വര്‍ഗ്ഗം തന്നെയാണല്ലോ.. അത്രയേ ഞങ്ങള്‍ ഉദ്ദേശിക്കിട്ടുള്ളൂ. ഒക്കെ കണക്ക് തന്നെ. All are Mathematics.
ReplyDeleteഎന്ന്
അഖില ഭാരത കുക്കുട സേനയ്ക്ക് വേണ്ടി
സെക്രട്ടറി കുക്കുടോത്തമന്‍
why not panni be made holy , it is considered a dirty animal by many, but it eats our shit(cleaning) provides us with the best meat (far more tastier than chicken if prepared by people from Pala )
ReplyDeleteso lets make pig holy ,
U probably can become a new 'hitler'..
ReplyDeleteA perfectly new angle! Try to include some more recent events also. I loved the bulls eye part.
ReplyDeletegood work sanjayan...
ReplyDeleteThink and thought
ReplyDelete