പത്രസമ്മേളനത്തിനിടെ ചിദംബരത്തിന് നേരെ ഷൂ പ്രയോഗം. ഹിന്ദി പത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടറായ ജര്‍ണയില്‍ സിങ്ങാണ് എറിഞ്ഞത്. സിഖ് വിരുദ്ധ കലാപക്കേസില്‍ ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം. ഷൂ ചിദംബരത്തിന്റെ ദേഹത്ത് കൊണ്ടില്ല.
ഇതിനാണോ ഈ ആഗോളവത്കരണം ഉദാരവത്കരണം എന്നൊക്കെ പറയുന്നത്?
ആഗോളവത്കരണം വന്നാല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന സാധനങ്ങളൊക്കെ അതേപോലെ ഇന്ത്യക്കാര്‍ക്കും കിട്ടുമെന്ന് കേട്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടിടത്തും എറിഞ്ഞത് പത്രപ്രവര്‍ത്തകര്‍ തന്നെ. കഷ്ടകാലത്തിന് രണ്ടിടത്തും ഉന്നം തെറ്റി. എറിയാന്‍ താല്‍പര്യമുള്ള പത്രക്കാരെ ഉന്നം പഠിപ്പിക്കാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരേണ്ടതാണ്.
ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്നിത് സംഭവിക്കുമായിരുന്നോ?