വാര്ത്തസിഡികള് തൊണ്ടിയാണോ തെളിവാണോ എന്ന സാങ്കേതികത്വത്തിനപ്പുറം ആ പെണ്‍കുട്ടികളുടെ സ്വകാര്യതയെ പറ്റി കോടതിയോ പ്രോസിക്യൂഷനോ ചിന്തിച്ചോ എന്തോ? പ്രതികളുടെ കൈയില്‍ കിട്ടുന്ന സിഡിയിലും മറ്റുമുള്ള രംഗങ്ങള്‍ നാളെ നാടൊട്ടുക്ക് വിതരണം ചെയ്യപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്?
സന്തോഷ്‌മാധവന് സി.ഡി.യുടെ പകര്‍പ്പ് നല്‍കാന്‍ ഉത്തരവ്. പോലീസ് തനിക്കെതിരെ തൊണ്ടിയായി കണ്ടെടുത്ത 25 സി.ഡി.കളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സന്തോഷ്‌മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പെണ്‍കുട്ടികളുമായി സന്തോഷ്‌മാധവന്‍ നടത്തിയിട്ടുള്ള ലൈംഗികബന്ധങ്ങളാണ് സി.ഡി.കളിലായി ചിത്രീകരിച്ചിരിക്കുന്നത്.
തൊണ്ടിയുടെ പകര്‍പ്പ് നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും പ്രോസിക്യൂഷന്റെ കൈവശംപോലും ഇതില്ലെന്നുമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ വാദിച്ചത്. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. വീഡിയോ സി.ഡി., പെന്‍ഡ്രൈവ് എന്നീ ഇലക്‌ട്രോണിക് സാമഗ്രികള്‍ തെളിവു നിയമത്തിലെ 65 (ബി) വകുപ്പുപ്രകാരം തെളിവുകളാണെന്ന് കോടതി പറഞ്ഞു.
Showing posts with label കോടതി. Show all posts
Showing posts with label കോടതി. Show all posts
Wednesday, March 4, 2009
അമൃതചൈതന്യം കണ്ട് കൊതി തീരാതെ ഒരു സ്വാമി
സന്തോഷ് മാധവന്‍ തന്റെ ജയില്‍ വാസം ആഘോഷമാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു.
Friday, January 16, 2009
അലക്ഷ്യം
അഭയ കേസില്‍ ജാമ്യക്കോടതി ‘അന്തിമവിധി’ പ്രസ്താവിച്ചതിനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ കേരളകൌമുദി പത്രാധിപര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നു പുനര്‍നിര്‍വ്വചിക്കാമെന്ന് തോന്നുന്നു.
Contempt of court എന്നതിനെ കോടതി അലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്ത ദാര്‍ശനികന് ഒരായിരം പ്രണാമം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം.
ഹേമ ടീച്ചറിന്റെകേസില് ക്ലാസില്‍ കയറി ഇടപെട്ടതിന്റെ പേരില്‍ വാസന്തി ടീച്ചര്‍ക്കെതിരെ ഇനി വല്ല അലക്ഷ്യമോ മറ്റോ ഉണ്ടാവുമോ എന്തോ? ഏതായാലും കേസ് ക്ലാസ് മൊത്തത്തില്‍ ലക്ഷ്യം തെറ്റിപ്പോകുന്ന മട്ടാണ് കാണുന്നത്.
കോടതിയലക്ഷ്യം (noun). Aimless Court.
മലയാളം അര്‍ത്ഥം: കോടതി അലക്ഷ്യമായി പെരുമാറുന്നത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ എടുക്കുന്ന കേസ്.
Contempt of court എന്നതിനെ കോടതി അലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്ത ദാര്‍ശനികന് ഒരായിരം പ്രണാമം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം.
ഹേമ ടീച്ചറിന്റെ
Friday, January 2, 2009
വെന്‍ട്രിലോക്വിസം
അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ നിന്ന്:
ഇനി കോടതി ഇടയലേഖനവും ഇറക്കുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?
സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട് പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹേമയുടെ പ്രതികരണം.ഇതിനെയാണോ “പ്രഭാഷണത്തിലെ വെന്‍ട്രിലോക്വിസം” എന്ന് അഴീക്കോട് മാഷ് വിളിച്ചത്?
ഇനി കോടതി ഇടയലേഖനവും ഇറക്കുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?
Subscribe to:
Posts (Atom)