ഓഫീസില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ബ്ലോഗുവായനയും ഓര്ക്കുട്ടിങ്ങുമായി ഇരുന്നാലും എനിക്കൊരു ക്ഷീണവും തോന്നാറില്ല. പക്ഷെ വല്ലപ്പോഴും ഒരു ദിവസം മൂന്നു മണിക്കൂര്‍ അടുപ്പിച്ചു പണിയെടുക്കുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നുന്നു. തലവേദന, ജലദോഷം, പനി ഇങ്ങനെ ഇല്ലാത്ത കുഴപ്പങ്ങളൊന്നുമില്ല.
ഇതൊരു രോഗമാണോ ഡോക്ടര്‍?
ഹേ മിസ്റ്റര്‍,
ReplyDeleteലക്ഷണങ്ങള്‍ അനുസരിച്ച് താങ്കള്‍ക്ക് ക്യാന്‍സര്‍ ആണ്..!!!
:-)
ഉപാസന
അതെ ഇതു അതു തന്നാ..ബ്ലോഗ്ക്യാന്സര്!!!
ReplyDeleteഇതിന് ചികിത്സ ഇല്ലേ?
ReplyDeleteഞാന്‍ മരിച്ചു പോകുമോ ഡോക്ടര്‍?
ചികിത്സ:
ReplyDeleteഓഫീസിലിരുന്ന് ചെയ്യാവുന്ന മറ്റു എൻജോയ്മെന്റുകൾ കണ്ടെത്തുക-വളഞ്ഞുകുത്തി മേശയിൽ തലവെച്ചുറങ്ങൽ,അടുത്തുള്ള മധ്യവയസ്കയോട് അശ്ലീലഫലിതങ്ങൾ പറഞ്ഞ് നിർവൃതികൊള്ളൽ-അങ്ങനെ എന്തെങ്കിലും.
അല്ലെങ്കിൽ ഒരു കേരളീയസ്റ്റൈലുണ്ട്,ഒരു സമരത്തിനുള്ള വഹ കണ്ടെത്തുക.
മരിച്ചിട്ടില്ലെങ്കിൽ ശ്രമിച്ചുനോക്കൂ.
എന്റെ ഈ ആഴ്ചത്തെ വാരഫലം:
ReplyDeleteലാടവൈദ്യന്മാരുടെ ചികിത്സാഫലമായി ജോലിനഷ്ടം, ആരോഗ്യഹാനി, മാനഹാനി...