ആദ്യം പറഞ്ഞു മുംബൈ ആക്രമണം ഇന്ത്യക്കാര്‍ തന്നെ ചെയ്തതാണെന്ന്. പിന്നെ പറഞ്ഞു പാക് പങ്കിന് തെളിവ് വേണമെന്ന്. തെളിവ് കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. കസബിന്റെ അച്ഛന്‍ തന്നെ അതെന്റെ മോനാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടും സമ്മതിച്ചില്ല. അവസാനം അമേരിക്ക നേരിട്ട് തെളിവ് കൊണ്ട് കൊടുത്തു. അപ്പോള്‍ പറഞ്ഞു കസബിനെ പാകിസ്ഥാനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഭീകരര്‍ പാക് മിലിട്ടറിയുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു. ഇപ്പോള്‍ ദാ പറയുന്നു ഭീകരര്‍ കടല്‍ മാര്‍ഗ്ഗം വന്നു എന്നതിന് തെളിവില്ലെന്ന്.

കസബ് കടല്‍ മാര്‍ഗ്ഗമല്ല ഇന്ത്യയിലെത്തിയതെന്ന് പാകിസ്‌താന്‍ നാവികസേനാ മേധാവി . . . ഇന്ത്യന്‍ നാവികസേനയുടെ വീഴ്‌ച മൂലമാണ് തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹത്തിന്റെ” കൂട്ടിച്ചേര്‍ക്കല്‍ കൊള്ളാം, പക്ഷേ ഒരു സംശയം:
കടല്‍ മാര്‍ഗ്ഗമല്ല വന്നതെങ്കില്‍ പിന്നെ അതെങ്ങനെ നാവികസേനയുടെ വീഴ്ചയാവും?
ഇനിയും എത്രകാലം അവര്‍ ഇങ്ങനെ ഉരുണ്ട് കളിക്കും?
വാര്‍ത്ത
ഇവിടെUpdate: പാക് നാവികസേനാ തലവന്‍ പ്രസ്‌താവന
പിന്‍വലിച്ചു
അവസാനം പറയും ഇന്ത്യ ഉണ്ടെന്നു തെളിവില്ലെന്ന് !
ReplyDelete