Wednesday, April 15, 2009

വരി മുറിച്ച ഗവിത

ബിഷു കഴിഞ്ഞ് ബന്ന്
ബ്ലോഗ് തുറന്നപ്പോള്‍
ബൂലോകരെല്ലാരും
ബ്ലോഗ് പൂട്ടിബച്ചിരിക്കുന്ന്

ബ ബ്ബ ബ്ബാ...
മൂന്നാല് ബ്ലോഗുകള്‍ തുറന്നപ്പോള്‍ ബ്ലോഗ്സ്പോട്ട് പറയുന്നു തന്നെ ഇവിടേയ്ക്കാരും ക്ഷണിച്ചിട്ടില്ലെന്ന്. വിളിക്കാത്ത കല്യാണത്തിന്റെ സദ്യയുണ്ണാന്‍ നടക്കാന്‍ നാണമില്ലെടേയ് എന്ന് പണ്ട് കഴക്കൂട്ടം നിര്‍മ്മല കല്യാണമണ്ഡപത്തിലെ വിളമ്പല്‍ക്കാരന്‍ ചോദിച്ചതാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. (അങ്ങനെ ഓര്‍മ്മ വരാമോ എന്തോ... നൊസ്റ്റാള്‍ജിയയായിപ്പോയാലോ. പഴമ മാത്രം അവതരിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും ചിന്താധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നുവെന്നാണ് പണ്ഡിതമതം - ബ്ലോഗ് പൂട്ടിയാലും ഫീഡ് പൂട്ടിയിട്ടില്ലല്ലോ). ഏതായാലും കുറച്ച് പരതി നോക്കിയപ്പോള്‍ ഗധ്യത്തിലെ വരിമുറിച്ച് ഗവിതയാക്കുന്നതാണ് പ്രശ്നമെന്ന് കണ്ടു. എങ്കില്‍ എന്റെ വകയും ഇരിക്കട്ടെ ഒരെണ്ണം. ബകാരത്തില്‍ അദ്വിതീയാക്ഷര പ്രാസമൊപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഇനി ഇതിന്റെ ബൃത്തം കൂടെ ആരെങ്കിലും പറഞ്ഞ് തന്നാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.

കഥയറിയാതെ ആട്ടം കാണാന്‍ ഒരു സുഖവുമില്ല, അതുകൊണ്ട് പൂട്ടിയ ബ്ലോഗുകളെല്ലാം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക. ചാറ്റ് ഹിസ്റ്ററികളും ഇമെയില്‍ ത്രെഡുകളും പോസ്റ്റായി പബ്ലിഷ് ചെയ്യുക തുടങ്ങിയ പതിവ് നടപടികള്‍ രണ്ട് പക്ഷവും സ്വീകരിക്കുക. അടികൂടുമ്പോള്‍ അത് നാലാള് കാണലെ ആവുന്നതല്ലേ അതിന്റെ ഒരു ഇത്, ഏത്?

എല്ലാവരും ഗോ ടു യുവര്‍ ക്ലാസസ്.

7 comments:

  1. അടിയുള്ള പോസ്റ്റിലേ ആള് കൂടൂ എന്നാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍ കൃഷ്ണഗാഥയില്‍ ചൊല്ലിയത്. ബ്ലോഗില്‍ ആളെക്കൂട്ടാനുള്ള ഈയുള്ളവന്റെ ഒരു എളിയ ശ്രമം. (വിനയം വഴിഞ്ഞൊഴുകുമ്പോള്‍ അവനവനെ ഈയുള്ളവന്‍ എന്ന് വിശേഷിപ്പിക്കുന്നതാണല്ലോ ബൂലോകത്തെ ഒരു രീതി).

    ReplyDelete
  2. അടികൂടുമ്പോള്‍ അത് നാലാള് കാണലെ ആവുന്നതല്ലേ അതിന്റെ ഒരു ഇത്, ഏത്?

    എല്ലാവരും ഗോ ടു യുവര്‍ ക്ലാസസ്.

    :)

    ReplyDelete
  3. കവിത എല്ലാവര്‍ക്കും എഴുതാം ബട്ട് ഗവിത എനിക്ക് മാത്രം അവകാശപ്പെട്ടതാണ് . അഥവാ അങ്ങനെ എഴുതാന്‍ താല്പര്യം ഉണ്ടെങ്കില്‍ എന്നോട് അനുവാദം ചോദിച്ചിട്ട് മതി :)

    ReplyDelete
  4. ഗവിതക്ക് ഗോപ്പിറൈറ്റ് ഉള്ള ഖാര്യം ഞാനറിഞ്ഞിരുന്നില്ല. ശമിക്കണം :)

    ReplyDelete
  5. ഇവിടെ രണ്ടു പക്ഷം ഉണ്ടോ? സംശയമാണ്.
    അപ്പോള്‍ ...
    ഗോ റ്റു യുവര്‍ ക്ലാസ്സസ്.
    :)

    ReplyDelete
  6. ബ്ലോഗിലും ധ്രുവീകരണം??? കഷ്ട്ടമാണേ....

    ReplyDelete
  7. ഗകാരത്തില്‍ ഇന്നാ പിടിച്ചൊ ഗോവിന്ദ....

    ReplyDelete