Saturday, February 14, 2009

വാടാത്ത പൂക്കള്‍


നാലില്‍ പഠിക്കുമ്പോള്‍ അടുത്ത ബഞ്ചിലിരുന്നിരുന്ന മിണ്ടാപ്പൂച്ചയോട്,

ഹൈസ്കൂളില്‍ അസംബ്ലിക്ക് എന്നും തൊട്ടരികിലത്തെ വരിയില്‍ നിന്നിരുന്ന നീണ്ട മുടിക്കാരിയോട്,

എന്‍ട്രന്‍സ് ക്ലാസില്‍ ബെര്‍ണോളീസ് പ്രിന്‍സിപ്പിളിന്റെ നൂലാമാലകളില്‍ നിന്നും രക്ഷപ്പെടാനായി ചുറ്റും നോക്കിയപ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ച വായാടിപ്പെണ്ണിനോട്,

കോളേജിലെ കാവ്യാമാധവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉണ്ടക്കണ്ണിയോട്,

ഇവരോടൊന്നും എനിക്ക് പ്രണയമായിരുന്നില്ല എന്ന് മനസിലാക്കിത്തന്നത് നീയായിരുന്നു. ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന ആ നൊമ്പരം ഞാനറിഞ്ഞതും നിന്നിലൂടെയായിരുന്നു. പ്രണയം വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കാനുള്ളതല്ല എന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഞാന്‍ നീട്ടിയ പൂക്കള്‍ നീ വാങ്ങിയില്ല; പകരം നീയെന്റെ മുറ്റത്ത് ഒരു പൂന്തോട്ടം തന്നെ തീര്‍ത്തു തന്നു. അന്ന് നീ നട്ട റോസാച്ചെടികള്‍ ഇന്നലെയും എന്നെ നോക്കി പുഞ്ചിരിച്ചു; പൂവുകള്‍ വാടാത്ത ലോകത്തിലേക്ക് നീ പൊയ്ക്കളഞ്ഞെന്ന് അവയ്ക്കറിയില്ലല്ലോ.

പോയ്മറഞ്ഞ വസന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി അവ നാളെയും പുഞ്ചിരിക്കുമായിരിക്കും, കാണാന്‍ ഞാനില്ലെങ്കിലും.







ഇവിടെ നിന്ന് എടുത്ത പടത്തില്‍ GIMP വെച്ച് ചില്ലറ തരികിടകള്‍ കാണിച്ച് ഈ പരുവത്തിലാക്കിയതല്ലാതെ ഈ പടങ്ങളും ഞാനും തമ്മില്‍ വേറെ യാതൊരു ബന്ധവും ഇല്ല

4 comments:

  1. Enthu parayan machami aarayirunnuaa athu

    ReplyDelete
  2. വീട്ടുവേലയ്ക്കു വന്ന പെണ്ണിനേയും കയറി പ്രേമിച്ചു കളഞ്ഞല്ലോട റാസ്കല്‍!!!
    വേലകാരി ആയിരുനതലും നീ എന്‍ മോഹവല്ലി!!!!
    കള്ള ബടുവ!!!

    ReplyDelete
  3. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ. :-)

    ReplyDelete
  4. “പ്രണയം വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കാനുള്ളതല്ല“
    അത്താണ്..:)

    ReplyDelete