Tuesday, April 7, 2009

ചിദംബരത്തിന്‌ നേരെ ചെരിപ്പേറ്‌

പത്രസമ്മേളനത്തിനിടെ ചിദംബരത്തിന് നേരെ ഷൂ പ്രയോഗം.
ഹിന്ദി പത്രമായ ദൈനിക്‌ ജാഗരണിന്റെ റിപ്പോര്‍ട്ടറായ ജര്‍ണയില്‍ സിങ്ങാണ് എറിഞ്ഞത്. സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം‍. ഷൂ ചിദംബരത്തിന്റെ ദേഹത്ത്‌ കൊണ്ടില്ല.

ഇതിനാണോ ഈ ആഗോളവത്കരണം ഉദാരവത്കരണം എന്നൊക്കെ പറയുന്നത്?



ആഗോളവത്കരണം വന്നാല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന സാധനങ്ങളൊക്കെ അതേപോലെ ഇന്ത്യക്കാര്‍ക്കും കിട്ടുമെന്ന് കേട്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടിടത്തും എറിഞ്ഞത് പത്രപ്രവര്‍ത്തകര്‍ തന്നെ. കഷ്ടകാലത്തിന് രണ്ടിടത്തും ഉന്നം തെറ്റി. എറിയാന്‍ താല്‍പര്യമുള്ള പത്രക്കാരെ ഉന്നം പഠിപ്പിക്കാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരേണ്ടതാണ്.


ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്നിത് സംഭവിക്കുമായിരുന്നോ?

5 comments:

  1. അതിലും എളുപ്പം ഞാന്‍ പത്ര പ്രവര്‍ത്തനം പഠിക്കുന്നതാണ് .

    ReplyDelete
  2. I dont think he is treated like this way :) shame.. shame. you cant compare bush with Chidambaram buddy.

    ReplyDelete
  3. രണ്ടും തമ്മില്‍ സാമ്യപ്പെടുത്താനെ പറ്റില്ല മാഷേ, അത്രയ്ക്ക് വ്യത്യാസം ഉണ്ട്.

    ReplyDelete
  4. ബുഷും ചിദംബരവും ഒരുപോലെയാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അല്ലേലും സിംഗ് എറിഞ്ഞത് ചിദംബരത്തിനിട്ടല്ലല്ലോ... ആ ഏറ് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുകയും ചെയ്തു. ചിദംബരം കുറേ കാലം ധനകാര്യമന്ത്രിയായിരുന്നതിനാല്‍ ചുമ്മാ രണ്ടും കൂടെ ലിങ്ക് ചെയ്തെന്നേ ഉള്ളൂ.

    ReplyDelete
  5. തള്ളെ ലെവന്മാര്‍ കാണിക്കുന്നതിന് ചെരുപ്പല്ലണ്ണ ബോംബുകള്‍ വെച്ച് കീറി കൊടുക്കണം

    ReplyDelete