Tuesday, December 9, 2008

സോഫ്റ്റ് വെയറിന്റെ ജാതി

Firefox, IE, Opera തുടങ്ങിയ സവര്‍ണ്ണ-മുതലാളിത്ത-കുത്തക-മൂരാച്ചി ബ്രൌസറുകളുടെ ചൂഷണത്തില്‍ നിന്നും കറുത്ത വര്‍ഗ്ഗക്കാരെ മോചിപ്പിക്കാന്‍ ഇതാ Blackbird എന്ന പേരില്‍ ഒരു പുതിയ ബ്രൌസര്‍ രംഗത്ത് വന്നിരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി കറുത്തവര്‍ഗ്ഗക്കാര്‍ തന്നെ രൂപം കൊടുക്കുന്ന ഒരു കറുത്ത ബ്രൌസര്‍. രണ്ട് കോടിയോളം വരുന്ന കറുത്തവരുടെ ഓണ്‍ലൈന്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഇത് അത്യന്താപേക്ഷികമാണെന്നാണ് ഇതിന്റെ പിന്നിലുള്ളവര്‍ പറയുന്നത്. ഭൂരിഭാഗം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വാര്‍ത്തകളും മറ്റും ‘കറുത്ത’ കോണിലൂടെ കാണുന്നതാണിഷ്ടമെന്നും അതിന് നിലവിലുള്ള ബ്രൌസറുകള്‍ പോര എന്നുമാണ് അവരുടെ വാദം. ഇതിലാവുമ്പോള്‍ എല്ലാ കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഞങ്ങള്‍ ലഭ്യമാക്കും.

ഉദാഹരണത്തിന് ഒരു സിനിമ കാണാന്‍ വേണ്ടി നിങ്ങള്‍ സെര്‍ച്ച് ചെയ്യുകയാണെന്നിരിക്കട്ടെ; സാധാരണ ബ്രൌസറുകള്‍ നേരെ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അതിന്റെ റിസള്‍ട്ട് നിങ്ങള്‍ക്ക് തരും, നിങ്ങള്‍ അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കും - അല്ലേ? പക്ഷേ Blackbird അങ്ങനെയല്ല; ഇതിലെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തിരിമറി നടത്തും. അതായത് നിങ്ങള്‍ക്കാവശ്യമുള്ളത് - എന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന - റിസള്‍ട്ടുകള്‍ ആദ്യം വരും (യഥാര്‍ത്ഥത്തില്‍ ആദ്യം വരേണ്ടവ സ്വാഭാവികമായും താഴെപ്പോകും). അങ്ങനെ നിങ്ങള്‍ ഏത് സിനിമ കാണണമെന്ന്‍ ഞങ്ങള്‍ തീരുമാനിക്കും. യേത്?

കറുപ്പ് ബ്രൌസറിന്റെ പേരില്‍ മാത്രമൊതുങ്ങുന്നില്ല കേട്ടോ. അവരുടെ മറ്റ് ചില പ്രത്യേകതള്‍ ശ്രദ്ധിക്കൂ.


Search EngineBlack Search
News TickerBlack News Ticker
BookmarksBlack Bookmarks

പോരാത്തതിന് ഒരു Blackbird ടിവിയും കൂടെ ഉണ്ട്.
ആനന്ദലബ്ധിക്കിനിയെന്ത് വേണം?


Email Manager-ന് Black Mail എന്ന് പേരിടാമായിരുന്നു.. :)

സോഫ്റ്റ്വെയറിനും ജാതിയും വര്‍ണ്ണവും വച്ച് തുടങ്ങി എന്ന് വിശ്വാസം വരുന്നില്ല? എങ്കില്‍ നേരിട്ട് കണ്ട് വിശ്വസിക്കൂ‍.

'Powered by Mozilla' എന്ന് കാണുന്നത് കൊണ്ട് സംഗതി Gecko ആധാരമാക്കി നിര്‍മ്മിച്ചതാണെന്ന് പ്രതീക്ഷിക്കാം. അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ചിത്രവും ഏതാണ്ട് Firefox പോലെ തന്നെയുണ്ട്; കറുപ്പാണ് നിറം എന്ന് മാത്രം. കളറ് മാറ്റാന്‍ Firefox-ന്റെ തീം മാറ്റിയാല്‍ പോരേ എന്നോ, News Ticker പോലുള്ള ഫീച്ചേര്‍സ് വേണമെങ്കില്‍ ഒരു Firefox extension ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ, അതിനായി ഒരു പുതിയ ബ്രൌസര്‍ തന്നെ ഉണ്ടാക്കണമായിരുന്നോ എന്നൊന്നും ചോദിക്കരുത്. അവര്‍ണ്ണരുടെ ഉന്നമനമാണ് ലക്ഷ്യം; അതിന് കുറഞ്ഞത് ഒരു ബ്രൌസറെങ്കിലും വേണം.

അടുത്തതെന്തായിരിക്കും? കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്രം വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്. Linux-ന്റെ ഒരു Customized Version ഇറക്കിയാല്‍ മതിയല്ലോ. അല്ലെങ്കില്‍ Vista യില്‍ കറുത്ത നിറമുള്ള ഒരു തീം ഇന്‍സ്റ്റാള്‍ ചെയ്തിട്ട് Black Windows എന്ന്‍ പേരിട്ടാലും മതി. വര്‍ണ്ണബോധമുള്ള എല്ലാവരും പിന്നെ അതല്ലേ വാങ്ങൂ. മൈക്രോസോഫ്റ്റിനാണെങ്കില്‍ Vista പൊട്ടിപ്പോയതിന്റെ ക്ഷീണം ഒന്ന് കുറഞ്ഞു കിട്ടുകയും ചെയ്യും. വേണമെങ്കില്‍ OpenOffice നെ പേരുമാറ്റി BlackOffice ആക്കാം. സാധ്യതകള്‍ നിരവധിയാണ്.

സായിപ്പ് എന്ത് കാണിച്ചാലും അത് കോപ്പിയടിക്കുക എന്നത് നമ്മുടെ കടമയാണല്ലോ. അതുകൊണ്ട് നമുക്കും തുടങ്ങാം കോഡിംഗ്. ഒത്ത് പിടിച്ചാല്‍‌ ഒന്നു രണ്ട് മാസം കൊണ്ട് Windows Iyer, OBC Office, GEtalk (Ezhava version of Gtalk), Adobe 'യാക്കോബായ' Photoshop (ഓര്‍ത്തഡോക്സുകാരുടെ ഫോട്ടോകള്‍ വൃത്തികേടാക്കാനും ഉപയോഗിക്കാവുന്നതാണ്), NairScape Navigator എന്നിങ്ങനെ ഒരുപാട് സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാവുന്നതാണ്. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ തൊഴില്‍രഹിതരാകുന്ന സ്വജാതിക്കാര്‍ക്ക് ഒരു പണി കിട്ടുന്ന കാര്യമായതിനാല്‍ (അല്ലാതെ അന്യജാതിക്കാരെ ജോലിക്കെടുക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചോ?) SNDP, NSS മുതലായ സമുദായസംഘടനകള്‍ ഇതിനായി മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ട് താണജാതിക്കാരുടെ ലിങ്കിലെങ്ങാനും മേല്‍ജാതിക്കാരന്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ മൂന്നു വട്ടം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക തുടങ്ങിയ ആചാരങ്ങളും തുടങ്ങാം.

"വിന്‍ഡോസ് അയ്യര്‍" ഉപയോഗിക്കുന്ന നമ്പൂരിക്ക് വേണച്ചാല്‍ മോണിറ്ററിന് കുറുകെ ഒരു പൂണൂലും ആവാം, എന്തേ?




Links added with LinkIt

9 comments:

  1. അയ്യോ ഇതു പോലെ ഉള്ള ഐഡിയകള്‍ ഒന്നും ബ്ലോഗില്‍ പങ്കു വെക്കല്ലേ? നമ്മുടെ സ്വന്തം തീയ്യന്‍ ചിത്രകാരന്‍ കണ്ടാല്‍ അയാള്‍ സവര്‍ണ്ണചൂഷണം സോഫ്റ്റ്‌വെയറിലും എന്നു പറഞ്ഞ് ഒരു പോസ്റ്റ് ഇടും. അതില്‍ നാലഞ്ച് 'വിന്‍ഡോസ് പൊലയാടി മക്കള്‍ എന്നും' മറ്റു തെറികളും വിളിച്ച് അയാള്‍ അവസാനിപ്പിക്കും. പിന്നെ ബ്ലോഗിലെ പുണ്യവാളച്ചന്‍ കര്‍ഷകന്‍ അതിനു മറുപടിയായിചിത്രകാരന്റെ ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോയും ഇട്ട് പോസ്റ്റ് ഇടും. ബ്ലോഗുകള്‍ ശാന്തിയും സമാധാനവും പുലര്ത്തണം എന്നൊക്കെ പറഞ്ഞ്. എന്തിനാ മാഷേ ചുമ്മാ വയ്യാവേലി പിടിക്കുന്നത്?

    ReplyDelete
  2. :)))ഈ പോസ്റ്റ് കലക്കി.....പറയാതെ വയ്യ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. nice post .... very funny...
    pls add the "follower" widget of blogger... u have a follower...
    :-)

    ReplyDelete
  5. @deepbluediamond

    done... and thanks :)

    ReplyDelete
  6. ഈ വിവരം അറിയിച്ചതിനു വളരെ നന്ദി വടക്കൂടന്‍.

    ബ്ലാക്ക് ബേര്‍ഡ് വളരെ നല്ല ഉദ്യമം തന്നെ.

    "vital part of the Blackbird mission is giving back to charitable and educational organizations that positively impact the African American community."

    Social Bookmarking എന്നത് Social Blackmarking എന്നാക്കി മാറ്റും എന്നറിയുന്നു.

    ബ്രൌസറിലും ചതുര്‍വര്‍ണ്ണ്യം/ബഹുവര്‍ണ്ണ്യം വരട്ടെ, സംവരണവും വരട്ടെ!

    ബ്രൌസര്‍ സ്നിഫര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ബ്ലാക്ക്‌ ബെര്‍ഡില്‍ വെബ്പേജ് ഡിസ്പ്ലേ ചെയ്യാന്‍ പറ്റാത്ത ഒരു ജാവസ്ക്രിപ്ടും ഉടനെ തന്നെ സൈബര്‍ സവര്‍ണര്‍ പുറത്തിറക്കുന്നതാണ് എന്ന് കേട്ടു! അങ്ങനെ സവര്‍ണ്ണ മാടമ്പി വെബ്സൈറ്റുകളും ബ്ലോഗ്ഗുകളും കറുത്ത പക്ഷിക്ക് കാണാന്‍ പറ്റില്ല! അതായത് കറുത്തവര്‍ക്ക് കറുത്ത ബ്ലോഗ്ഗുകള്‍ മാത്രമേ ആക്സസ് ചെയ്യാന്‍ പറ്റൂ. കറുത്തവര്‍ക്ക് വെളുത്ത ബ്ലോഗ്ഗുകളില്‍ കയറാനായി ഉടനെ തന്നെ ഒരു ബ്ലോഗായൂര്‍ അത്യാഗ്രഹം നടത്തുന്നതായിരിക്കും. ആഹാ... എന്തൊരു നല്ല സൈബര്‍ ലോകം ഉടലെടുക്കുന്നു! അങ്ങനെ ഒരു ബഹുവര്‍ണ്ണ ബ്ലോഗ് ലോക മഹായുദ്ധം അരങ്ങു തകര്‍ക്കട്ടെ. എന്റീശ്വരന്‍മാരേ...

    ReplyDelete
  7. വിവരം നന്നതിനു നന്ദി .

    ReplyDelete