Thursday, May 14, 2009

എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരും

വിഷുവിന് നാട്ടില്‍ പോയപ്പോള്‍ ദൂരദര്‍ശനിലാണ് ഈ പാട്ട് ആദ്യമായി കാണുന്നത്. (ടിവി വന്നതിന് ശേഷം നമ്മളൊക്കെ പാട്ട് കേള്‍ക്കുന്നതിന് പകരം കാണുകയാണല്ലോ ചെയ്യുന്നത്.)
നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരും?
അര്‍ത്ഥമുള്ള വരികള്‍ നാടന്‍ പാട്ടിന്റെ താളത്തില്‍ കോര്‍ത്തിണക്കിയ ഈ പാട്ട് ഒറ്റത്തവണ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. നെറ്റില്‍ തെരഞ്ഞ് നോക്കിയപ്പോള്‍ സംഗതി യുറ്റ്യൂബില്‍ കിടപ്പുണ്ട്. കേട്ടിട്ടില്ലാത്തവര്‍ക്കായ് അത് ഇവിടെ പോസ്റ്റുന്നു.



പിന്നീട് ഏഷ്യാനെറ്റിലോ മറ്റോ ആണെന്ന് തോന്നുന്നു, നല്ലമ്മ എന്ന ബാന്‍ഡ് എടുത്ത ഇതേ പാട്ടിന്റെ മറ്റൊരു വകഭേദം കണ്ടു. അതും യുറ്റ്യൂബില്‍ നിന്നെടുത്ത് താഴെ കാച്ചുന്നു:



പാട്ടിന്റെ പാശ്ചാത്തലമായി ദൂരദര്‍ശന്‍ കാണിച്ചത് സ്റ്റുഡിയോയ്ക്കകത്ത് വച്ചെടുത്ത രംഗങ്ങളായിരുന്നെങ്കില്‍ നല്ലമ്മ തങ്ങളുടെ കാമറ നെല്‍വയലുകളിലേയ്ക്കും കായല്‍ പരപ്പുകളിലേയ്ക്കുമൊക്കെ തിരിച്ചുവെച്ച് പാശ്ചാത്തലം വര്‍ണ്ണശബളമാക്കിയിട്ടുണ്ട്. സാധാരണ ടിവി ആല്‍ബങ്ങള്‍ ഉളവാക്കുന്ന കല്ലുകടി ഇതില്‍ അത്ര കാര്യമായി ഇല്ല എന്ന് തന്നെ പറയാം. പക്ഷേ അതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് രണ്ട് പാട്ടുകളുടേയും അവസാനവരികള്‍ തമ്മിലു‍ള്ള വ്യത്യാസമാണ്.
നിന്നെക്കാണാന്‍ വരുന്നവര്‍ക്ക് പൊന്നും വേണ്ടാ, പണവും വേണ്ടാ -
ദൂരെ നിന്നും ആണൊരുത്തന്‍ നിന്നെക്കെട്ടാന്‍ വരുമിവിടെ...
എന്ന് പറഞ്ഞ് ശുഭപ്രതീക്ഷയോടെ നല്ലമ്മയുടെ പാട്ട് അവസാനിക്കുമ്പോള്‍
മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശ തോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണേ, അരിവാളുണ്ട് ഏന്‍ കഴിയും
എന്ന് സ്വല്പം വിപ്ലവാത്മകമായാണ് ദൂരദര്‍ശന്‍ വേര്‍ഷന്‍ അവസാനിപ്പിക്കുന്നത്. അതുകൊണ്ടാണോ എന്തോ നല്ലമ്മയുടെ വേര്‍ഷന്‍ പിന്നീട് പലപ്പോളായി പല ചാനലിലും വന്നെങ്കിലും ദൂരദര്‍ശനില്‍ വന്നത് മറ്റെവിടെയും കണ്ടില്ല. മണ്ണും പൊന്നും നോക്കാതെ ആശ തോന്നി ആണൊരുത്തന്‍ വന്നില്ലെങ്കില്‍ അരിവാളെടുത്ത് പണിയെടുത്ത് കഴിഞ്ഞോളാമെന്ന് ഒരു ‘കുഞ്ഞിപ്പെണ്ണ്’ പറയുന്നത് ഒരുപക്ഷേ അധികം പേര്‍ക്ക് രുചിച്ച് കാണില്ലായിരിക്കും. സ്വകാര്യചാനലുകളില്‍ കാണിക്കുമ്പോള്‍ വില്പനമൂല്യം പരിഗണിക്കാതെ വയ്യല്ലോ.

5 comments:

  1. നാടൻ പാട്ടിന്റെ സൌന്ദര്യം!!

    ആദ്യത്തെ പാട്ടിലെ പ്രധാനഗായികയെ കുറിച്ചു പറയാതെ വയ്യ. വളരേ കോൺഫിഡന്റ്, സ്മാർട്ട്, ആസ്വദിച്ചു പാടുന്നു. സിമ്പിൾ സ്റ്റെപ്പുകൾ വച്ചാണെങ്കിലും ആ നാടൻ പാട്ടിന്റെ ആദ്യാവസാനം അൽ‌പ്പം പോലും മടുപ്പ് തോന്നിയില്ല. നല്ല പോസ്റ്റ്. പരിചയപ്പെടുത്തിയതിനു നന്ദി. :)

    ReplyDelete
  2. നിരീക്ഷണത്തില്‍ പറഞ്ഞത് പോലെ വിപ്ലവം പറയുന്നവരെ ഇന്നാര്‍ക്കാ വേണ്ടേ..?
    ഉദരപാലനത്തിന് വിപ്ലവം നല്ലതാ ....അല്ലാതെ കുഞ്ഞിപ്പെണ്ണ് പറയുമ്പോലെ പറഞ്ഞാല്‍.. :)
    പാട്ടുകള്‍ തന്നതിന് നന്ദി..

    ReplyDelete
  3. njaan ee paattu(2nd video) mikka chaannelukalilum kandittundu...enikku bhayankara ishtavumanu...ottum maduppu thonnilla..pala pazhakiya album songs kaanumbol undaakunna kallukadi ithu kaanumbol thonnaarilla...aadyathe video aadyamaayaa njaan kaanunne....athile paadunna kuttiyude performance superb.....parayaathe vayya....

    ReplyDelete
  4. aadyamaayaaNi paattu kELkkunnathu...aadyathhe paatu thanne nallathu..thanks
    qw_er_ty

    ReplyDelete
  5. ഇന്നലെ ഏഷ്യാനെറ്റില്‍ കണ്ടിരുന്നു വേറെ ഒരു ടീം അവതരിപ്പിച്ചത്. “ഇല്ലേലെന്താ നല്ലപെണ്ണേ, അരിവാളുണ്ടേല്‍ ഏന്‍ കഴിയും“ എന്നവസാനിക്കുന്നത്. വളരെ നല്ല ഒരു പാട്ടാണിത്.

    ഇതിവിടെ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു

    ആശംസകള്‍

    ReplyDelete