Saturday, May 16, 2009

റിസള്‍ട്ട് വന്നപ്പോള്‍

മനോരമയെ ഉള്ളടക്കത്തിന്റെ പേരില്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ അവര്‍ കാണിച്ച മികവിനെ പ്രകീര്‍ത്തിക്കാതെ വയ്യ - മാതൃഭൂമിയുടെ വെബ്സൈറ്റ് ലോഡാകാന്‍ തന്നെ കുറേ സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. രണ്ട് പേരുടേയും പേജുകളുടെ സ്ക്രീന്‍ഷോട്ട് താരതമ്യം ചെയ്ത് നോക്കൂ: മനോരമ ഫ്ലെക്സ് ഒക്കെ ഉപയോഗിച്ച് അതിമനോഹരമായി പേജ് ഡിസൈന്‍ ചെയ്തപ്പോള്‍ മാതൃഭൂമിയുടെ പേജില്‍ ആദ്യത്തെ ഒരു മണിക്കൂറോളം സമയം കുറേ error messages മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനോരമ
മനോരമ
മാതൃഭൂമി
മാതൃഭൂമി
യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.

അതവിടെ നില്‍ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?

പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.

പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...


ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്‍പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?


അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്‍മാര്‍ പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന്‍ കളിച്ചിട്ടോ കാര്യമില്ല.


*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ

10 comments:

 1. Ponnu teame.. ithokke nammude oru kali alle... Achummane thazhe irakkan... Iniyulla kalam valla Navamuthalali sankalpathinu vendi poradam.. Chora vezhthan annikal undavumallo??? Ennalum aa pilleru jaichu kalanjallo??? kuttikuranganamar chuduchoru variayallo??

  ReplyDelete
 2. പാര്‍ട്ടിയുടെ അടിത്തറ നന്നാക്കണമെങ്കില് ആദ്യം വേണ്ടത് പിണറായേ പോലുളള കളളന്മാരേ പുറത്താക്കുകയെന്നുളളതാണ് സ്വാശ്രയത്തിനു എതിരെ സമരം നടത്തുകയും സ്വന്തം മക്കളെ സ്വാശ്രയ കോളേജില് പഠിപ്പിക്കുകയും എന്തു ന്യായം So Sakhakalodu Oru Cheriya Advice "Practice what you Preach"
  വെറുതെ ഹറ്ത്താലുകള് ആഹ്വാനം ചെയ്ത് ജനങ്ങളെ ദ്രോഹിക്കാതിരിക്കുക
  മന്ത്രിമാരുടെ മിനിമം വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആക്കുക പിന്നെയും കുറെ ഉണ്ട് ലിസ്ററില്
  ----------ഇന്ദു

  ReplyDelete
 3. തകർത്തു......ഇത്തരം മുട്ടാപ്പോക്കു പറഞ്ഞു അണികളെ ഒതുക്കുവാൻ കഴിയില്ല.പക്ഷെ പിണറായി പക്ഷക്കാരെ ഒതുക്കാം.അതുതന്നെ ആണ്‌ പാർട്ടിക്ക്‌ കുഴിതോണ്ടിയതും.

  ReplyDelete
 4. എഴുത്ത് കലക്കി മാഷെ...
  ഞാന്‍ ശ്രീനിവാസന്‍റെ സൈഡ്..
  തോറ്റു തോപ്പിട്ടു... :P :D

  ReplyDelete
 5. കൊള്ളാം...ഇലക്ഷന്‍ കവറിംഗ് താരതമ്യം ചെയ്തത് ...പക്ഷെ നിങ്ങള്‍ രണ്ടു മീഡിയ മാത്രമേ സാമ്പിള്‍ എടുത്തുള്ളൂ .ഈയിടെ തുടങ്ങിയ വൈഗ ന്യൂസ്‌ ഡോട്ട് കോം കൂടി ഒന്ന് നോക്കു.. എന്നിട്ട് പറയു ഏതാണ് നല്ല ഇലക്ഷന്‍ കവറിംഗ് എന്ന്.ഞാന്‍ ഇന്ന് ഫോളോ ചെയ്ത സൈറ്റ് ആണ് അത്.pls check vyganews.com

  ReplyDelete
 6. കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
  ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
  മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

  ReplyDelete
 7. മൊത്തത്തിലുള്ള ഒരു താരതമ്യം നടത്താനൊന്നും ഞാനാളല്ല, സ്ഥിരം വായിക്കുന്ന രണ്ട് സൈറ്റുകളെപ്പറ്റി എഴുതിയെന്ന് മാത്രം. വൈഗ ന്യൂസിനെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്... സൈറ്റ് കണ്ടു, ആശംസകള്‍ :)
  താങ്കളുടെ ബ്ലോഗര്‍ പ്രൊഫൈലില്‍ വൈഗ ന്യൂസ് ബ്ലോഗിന്റെ ലിങ്ക് കണ്ടു, പക്ഷേ അത് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണല്ലോ...

  ReplyDelete
 8. ചിത്രഗുപ്താ... അങ്ങാടീല്‍ തോറ്റതിന് വീയെസ്സിന്റെ നെഞ്ചത്ത് കേറുന്നതെന്തിനാ? അതോ ഇലക്ഷന്‍ ഫലം വന്നപ്പോള്‍ ചിലര്‍ പറഞ്ഞത് പോലെ “ഇത് ഞങ്ങള്‍ വീയെസ്സിനിട്ട് ഒരു പണി കൊടുത്തതാണ്” എന്നാണോ?

  ReplyDelete
 9. ഹ ഹ ഹ...
  വീഡിയോ കൊടുത്തത് നന്നായി...
  പോസ്റ്റ്‌ ആസ്വദിച്ചു വായിച്ചു :)

  ReplyDelete