Friday, March 6, 2009

മനോരമയുടെ പത്രധര്‍മ്മം

ഇന്നത്തെ മനോരമയില്‍ കണ്ട വാര്‍ത്ത
എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്‍കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്‍കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?

മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.

വാല്‍‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.

16 comments:

  1. മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല.

    ReplyDelete
  2. how i can post a blog in malyalam.....
    vikram

    ReplyDelete
  3. how i can post a blog in malayalam.....
    vikram

    ReplyDelete
  4. @anony aka vikram: You will find the relevant links in the side bar of this blog. But u need to know the language to begin with ;) I know who u are...

    ReplyDelete
  5. മനോരമ വായിക്കുന്ന മനോരോഗം ഇല്ലാത്തതിനാലും, മനോരമ വാര്‍ത്തകള്‍ പക്ഷം ചേര്‍നുള്ളതിനാലും ഇത്തരം വാര്‍ത്തകള്‍ സഹിക്കേണ്ടി വരുന്നില്ല. എങ്കിലും ഇത് മനോരമയില്‍ കാണാവുന്ന ഒരു സാധാ പ്രയോഗം മാത്രം ഇതിലും വലിയ എന്തൊക്കെ കാര്യങ്ങള്‍ മനോരമ പറഞ്ഞിരിക്കുന്നു. മുത്തശ്ശിക്ക് നന്നങ്ങാടി വെക്കാറായിരിക്കുന്നു...............സസ്നേഹം .... വാഴക്കോടന്‍

    ReplyDelete
  6. amarakosham aadyamayi vayikkunnu.... view point kollam..... manormayude congress chaayvu pande prashastham aanu...... ee vaarthayum aa chaayvu vyakthamakkunnath thanne... pandum ithu polulla vaarthakal manoramayil varikayum vimarshana vidheyam aavukayum cheythittund....

    valkashanam kollam :) :)

    Krishna....

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. എല്‍ ഡി എഫി ന്റെ ജയത്തെ കുറിച്ച് വടക്കൂടന് ഇനിയും സംശയമോ .മനോരമയുടെ തിരഞ്ഞെടുപ്പ് കോളം വായിച്ചില്ലേ?6മണ്ഡലങ്ങളില്‍ സി പി എമും 1മണ്ഡലത്തില്‍ ജോസഫ് ഗ്രൂപ്പും ഉറപ്പായിട്ടും ജയിക്കും എന്ന് മനോരമ പറഞ്ഞു കഴിഞ്ഞു. മത്രെഭുമിയും ഏതാണ്ട് അങ്ങനെ തന്നെ എഴുതി.കാസര്‍കോട്,കണ്ണൂര്‍, വടകര,ആലത്തൂര്‍,ആലപ്പുഴ,കൊല്ലം,ഇടുക്കി, തുടങിയവയില്‍ എല്‍ ഡി എഫ് ജയിക്കും എന്ന് മനോരമ പറയുമ്പോള്‍ മത്രെഭുമി ഈ പട്ടികയില്‍ കോഴിക്കോടും,ആറ്റിങ്ങലും ഈ പട്ടികയിലീക്ക് കൂട്ടി ചേര്‍ത്തു.മാത്രമല്ല കോട്ടയം,തിരുവനതപുരം,പാലക്കാട് തുടങിയ പല മണ്ഡലത്തിലും പോരാട്ടം പ്രവചിക്കാന്‍ ആവാത്തത് എന്നും പറയുന്നു. മനോരമ വരെ സമ്മതിച്ച സ്ഥിതിക്ക് ഇനിയും സംശയം വേണോ?

    ReplyDelete
  9. മനോരമ എന്ന് പറഞ്ഞാല്‍ ശരിക്കും "മലയാളിയെ നോവിച്ചു രമിക്കുന്ന മാധ്യമം" എന്നല്ലേ? അതിനു ഒരൊറ്റ വഴിയെ ഉള്ളൂ. വായിക്കാതിരിക്കുക.

    ReplyDelete
  10. @സാല്‍ജോ: അത് എന്റെ ഒരു ‘അമലയാളി’ സുഹൃത്ത് തമാശക്ക് ചോദിച്ചതാണ്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

    മനോരമ ഞാനും സ്ഥിരമായി - എന്നല്ല തീരെ വായിക്കാറില്ല. ഇടയ്ക്ക് കൈയില്‍ തടഞ്ഞപ്പോള്‍ കണ്ടത് പറഞ്ഞുവെന്ന് മാത്രം.

    ആരൊക്കെ എവിടെയൊക്കെ ജയിക്കും എന്നത് ഫലം വരുമ്പം അറിയാം.

    ReplyDelete
  11. സഹോദരാ,
    ഇന്ന് , അതായത് സാക്ഷാല്‍ ഇന്ന്.. മനോരമയുടെ വെബ്സൈറ്റില്‍
    സ്ലൈട്സ് ആയി ഓടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ ന്യൂസിന്റെ
    മെയിന്‍ തലക്കെട്ടുകള്‍. (ഹോം പേജില്‍ തന്നെ നമുക്ക് ഇത് കാണാം ..)
    അതില്‍ മദനിയെ കുറിച്ച് ഒരു സ്ലൈഡ് ഉണ്ടായിരുന്നു..
    തെളിവുകള്‍ നിരത്തി മദനി വെല്ലു വിളിക്കുന്നു എന്നായിരുന്നു വാര്‍ത്ത..
    മൊത്തത്തില്‍ നോക്കുമ്പോള്‍ ഇരയുടെ പക്ഷത്തു നിന്നുള്ള ചില വാദങ്ങള്‍ കേള്‍ക്കാമല്ലോ എന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു.
    പിന്നെ കണ്ട വിന്‍ഡോയില്‍ ആ വാര്‍ത്ത മാത്രം ഇല്ല. അതെന്നേയ്.. ആ വാര്‍ത്ത മാത്രം ഇല്ല. പകരം കുറെ മദനി വാര്‍ത്തകളുണ്ട്. എല്ലാം അങ്ങോരെ തീവ്രവാദി ആയി ചിത്രീകരിക്കുന്ന വാര്‍ത്ത.
    മനോരമയുടെ തെണ്ടിത്തരം (തന്തയില്ലാത്തരം എന്ന് വേണമെന്കിലും പറയാം..) അപ്പോഴാണ് മനസ്സിലാകുന്നത്‌. മദനി അനുകൂലികളെക്കൂടി വിളിച്ചു വരുത്തി ആ വാര്‍ത്തകള്‍ കാണിക്കാനാവാം മനോരമ അത് ചെയ്തത്. പക്ഷെ നിഷ്പക്ഷമതികളായ സത്യാന്വേഷികളായ എന്നെപ്പോലെ ഉള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമായി പ്പോയി ഇത്. ഉടനെ പ്രതികരിക്കാന്‍ സെര്‍ച്ച് ചെയ്തപ്പോ കിട്ടിയ ബ്ലോഗ് ആണ് ഇത്. നന്ദി.

    ReplyDelete
  12. pallikkodam in a way you are telling us madani is the next holy person who is going to sacrifice his life for Inida , manaroma may be wrong but for the next 50 years i will not beleive madani or RSS if they come and tell me i am an Indian. They both are a threat this nation

    ReplyDelete
  13. എന്തിനാ കൂട്ടുകാരാ എഴുതാപ്പുറം വായിക്കുന്നത്. മുൻവിധിയോടെ വായിക്കുന്നതിനു മുമ്പ് അതിലെ സത്യം അറിയാൻ ശ്രമിക്കൂ.

    വടക്കൂടൻ‍‍ ഒന്നു കൂടി വായിക്കൂ, അതിനു മുമ്പ് ആ വായ നന്നായി ബ്രഷ് ചെയ്തിട്ടു വരൂ, വല്ലാത്ത ഒരു ഉളുമ്പു മണം.

    ReplyDelete
  14. സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി”
    ഇതിൽ എന്തു തെറ്റാണുള്ളത്?

    സിപിഎം ബംഗാളിലും എംപിയെ പുറത്താക്കി ... എന്തെങ്കിലും തിരിഞ്ഞോ

    ന്നാ പിന്നെ സിപിഎം ബംഗാളിലും നോൺ-ഹിന്ദു എംപിയെ പുറത്താക്കി”

    എങ്ങനുണ്ട്!!!

    ReplyDelete
  15. അനോണി2: എന്ത് തെറ്റാണുള്ളതെന്ന് പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

    ReplyDelete