Friday, January 16, 2009

അലക്ഷ്യം

അഭയ കേസില്‍ ജാമ്യക്കോടതി ‘അന്തിമവിധി’ പ്രസ്താവിച്ചതിനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ കേരളകൌമുദി പത്രാധിപര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നു പുനര്‍നിര്‍വ്വചിക്കാമെന്ന് തോന്നുന്നു.
കോടതിയലക്ഷ്യം (noun). Aimless Court.

മലയാളം അര്‍ത്ഥം: കോടതി അലക്ഷ്യമായി പെരുമാറുന്നത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ എടുക്കുന്ന കേസ്.

Contempt of court എന്നതിനെ കോടതി അലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്ത ദാര്‍ശനികന് ഒരായിരം പ്രണാമം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം.

ഹേമ ടീച്ചറിന്റെ കേസില്‍ ക്ലാസില്‍ കയറി ഇടപെട്ടതിന്റെ പേരില്‍ വാസന്തി ടീച്ചര്‍ക്കെതിരെ ഇനി വല്ല അലക്ഷ്യമോ മറ്റോ ഉണ്ടാവുമോ എന്തോ? ഏതായാലും കേസ് ക്ലാസ് മൊത്തത്തില്‍ ലക്ഷ്യം തെറ്റിപ്പോകുന്ന മട്ടാണ് കാണുന്നത്.

3 comments:

 1. vadakkoodaa,vazhakkidaruthu,5000 kollam pazhakkamulla thamizhil ninnum malayalam untayittu 500 kollame ayittullu,athinu roopavum,bhaavavum kotuththathu polum nammalalla, videshikala,veruthe enthina "kochu pillere" pidich pedippikkunne ?.......

  ReplyDelete
 2. വടക്കൂടന്‍,എഴുത്ത് വായിച്ചു നന്നായിരിക്കുന്ന്.ഇനി പ്രകൃതിയോട് ഒരു കാര്യം, എവിടെ നിന്നാണ് താങ്കള്‍ വായിച്ചത് മലയാളം ഉണ്ടായത് തമിഴില്‍ നിന്നാണെന്ന്!!!!!!പറഞ്ഞാല്‍ എനിക്കും വായിക്കാമല്ലോ? ആ പുസ്തകം!അറിവുണ്ടാവുന്നത് നല്ലതല്ലേ?

  ReplyDelete
 3. പ്രകൃതി തെറ്റിദ്ധരിച്ചതാണ്:

  എനിക്കാദ്യം ആ കമന്റ് തീരെ പിടികിട്ടിയില്ല. പിന്നെ എന്റെ പോസ്റ്റും ആ കമന്റും ഒരുവട്ടം കൂടെ വായിച്ചപ്പോളാണ് സംഗതികളുടെ കിടപ്പ് മനസിലായത്. താങ്കള്‍ മനസിലാക്കിയത് പോലെ contempt of court എന്ന വാക്കിനെ കോടതിയലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്തതിനെ വിമര്‍ശിക്കലല്ലായിരുന്നു എന്റെ ഉദ്ദേശം. തര്‍ജ്ജമയില്‍ പ്രത്യേകിച്ച് തെറ്റൊന്നുമുണ്ടെന്ന് എനിക്കഭിപ്രായമില്ല.

  കേകൌ പത്രാധിപര്‍ക്കെതിരെ സ്വമേധയാ കേസ് ചാര്‍ജ് ചെയ്തത് കോടതിയലക്ഷ്യം എന്ന സംരക്ഷണത്തിന്റെ ദുരുപയോഗമാണ് എന്ന തോന്നലില്‍ നിന്നാണ് ഈ പോസ്റ്റ് ഉണ്ടായത്. അത് വ്യക്തമായി പ്രകടിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടെന്ന് വേണം അനുമാനിക്കാന്‍്, അല്ലേ? അല്ലെങ്കില്‍ ഇത്തരം ഒരു കമന്റ് വരില്ലായിരുന്നു. വ്യക്തതക്ക് വേണ്ടി പോസ്റ്റിന്റെ ആദ്യം ഒരു വരി കൂടെ ചേര്‍ത്തിട്ടുണ്ട്. കൂടാതെ “ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം” എന്നും. ഇപ്പോള്‍ സംഭവം ഓക്കേ ആയെന്ന് കരുതുന്നു.

  പിന്നെ, മലയാളം മണിപ്രവാളത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന് കേട്ടിട്ടുണ്ട് (പഠിച്ചിട്ടുമുണ്ട് - പക്ഷേ വലിയ ഓര്‍മ്മയില്ലാത്തത് കൊണ്ട് ഇങ്ങനെ പറയുന്നതാണ് സുരക്ഷിതം). പക്ഷേ അതിന് രൂപവും ഭാവവും കൊടുത്ത വിദേശി ആരാണെന്ന് മനസിലായില്ല. എഴുത്തശ്ശന്‍്, കേരളവര്‍മ്മ, ഏ ആര്‍ രാജരാജവര്‍മ്മ എന്നിവരൊക്കെ സ്വദേശികളാണെന്നാണ് എന്റെ വിശ്വാസം. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു ഒഴിച്ച് നിര്‍ത്തിയാല്‍ ഭാഷക്ക് രൂപവും ഭാവവും കൊടുത്ത വിദേശികളെ പറ്റി എനിക്ക് വല്യ പിടിയില്ല.

  കൊച്ചുപിള്ളേര്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചതെന്താണെന്നും പിടി കിട്ടിയില്ല.

  വഴക്കിടുന്നതല്ല. തെറ്റിദ്ധാരണ മാറ്റാമെന്ന് കരുതി, അത്ര മാത്രം
  :)

  ReplyDelete