- സമുദ്രത്തിന്‍റെ മാറിനോട് ചേര്‍ന്നു നില്‍ക്കുമ്പൊഴേ വെള്ളത്തിന് ശക്തിയുള്ളൂ. ഒരു ബക്കറ്റില്‍ കോരിയെടുത്ത് മാറ്റിവച്ചാല്‍ വെള്ളത്തിന് തിരയായി മാറാന്‍ കഴിയില്ല - പിണറായി
- ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരണ്ടാല്‍ അതില്‍നിന്ന് കോരുന്ന ബക്കറ്റ്‌വെള്ളത്തിന് മറ്റൊരു കഥയേ പറയാന്‍ കഴിയൂ - വി.എസ്.
- കടല്‍ എന്റേതാണെന്ന് ആരും കരുതരുത്:
കടലിന്റേതാണോ തിര, തിരയുടേതാണോ കടല്‍ എന്ന ചര്‍ച്ച ശങ്കരാചാര്യരുടെ കാലംമുതലേ ഭാരതത്തിലുണ്ട്. ബക്കറ്റിലെ തിരയെക്കുറിച്ചാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ് എന്നതാണ് പ്രശ്‌നം.
- സുകുമാര്‍ അഴീക്കോട്
കടലിന്റെ അവകാശികള്‍ :)
കാലന്റെ അമ്മക്ക് അരിവെച്ചവരാ രണ്ടും....
ReplyDeleteഅതുകൊണ്ട് ഈ തിര പ്രശ്നം അവര്‍ തമ്മില്‍ അടിവെച്ച് തീരുമാനിക്കട്ടെ.....
ആര് ജയിക്കുമെന്ന് നോക്കാം.....
ശ്രീ, സുകുമാര്‍ അഴീക്കോടും ഒരു ഗോര്‍ബച്ചേവ് സഹയിയാകുന്നു പലപ്പോഴും
ReplyDelete"സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം?"
ReplyDeleteതിര പിണറായിക്കു സ്വന്തമോ?
ഈ ഉര്‍ദു കവിത സമദാനിക്കു സ്വന്തമോ?
ബക്കറ്റ് പാര്‍ട്ടിക്കു സ്വന്തമോ?
-ദത്തന്‍
പാര്‍ട്ടിക്കു വേണ്ടി സ്വന്തം ആദര്‍ശത്തെ ബലി കഴിക്കേണ്ടി വന്ന ആളെക്കുറിച്ചെന്താണ് പറയുക ..?
ReplyDeleteആദര്‍ശ സ്നേഹി എന്നോ അതോ പാര്‍ട്ടിയുടെ അടിമയെന്നോ ...?!!!!
@പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ആദര്‍ശത്തെ ബലി കഴിക്കേണ്ടി വന്ന...
ReplyDeleteപാര്‍ട്ടിക്ക് വേണ്ടിയോ അതോ സ്വന്തം കസേര രക്ഷിക്കാനോ? പാര്‍ട്ടിയുടെ അടിമയോ അതോ അധികാരക്കൊതിയനോ?
കാലം തെളിയിക്കട്ടെ.
പാർട്ടിക്കുവേണ്ടി ആദർശം ബലികൊടുക്കുകയോ..?..പാർട്ടിയുടേ ആദർശമാണു സ്വന്തം ആദർശമെന്നു തിരിച്ചറിയുമ്പോഴല്ല്ലെ ആളുകൾ പാർട്ടി പ്രവർത്തകരാവുന്നതു. ഇനി അങ്ങനല്ലെന്നു വരുമ്പോൾ പുതിയ പാർട്ടി രൂപീകരിക്കണം. അച്ചുതാനന്ദൻ ഇനിയ്യും സിപിയെമ്മിനെ തള്ളീപറഞ്ഞിട്ടില്ലല്ലോ..
ReplyDeletesorry no comment
ReplyDelete