Thursday, January 1, 2009

വാര്‍ത്തയിലെ വൈരുദ്ധ്യാത്മികഭൌതികവാദം

ഗൂഗ്‌ള്‍ ന്യൂസില്‍ കണ്ടത്:


സത്യത്തില്‍ പണിക്കരെന്താ പറഞ്ഞത്?

Update: ലിങ്കുകളും വാര്‍ത്തയിലെ മുഖ്യഭാഗങ്ങളും

ദേശാഭിമാനി വാര്‍ത്ത
രാഷ്ട്രീയഭേദമന്യേ നായര്‍ സമുദായത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് സമദൂരസിദ്ധാന്തം കൊണ്ടുണ്ടായ നേട്ടമെന്ന് അഖിലകേരള നായര്‍ പൊതുസമ്മേളനം വിലയിരുത്തി. വേണ്ടിവന്നാല്‍ ഈ സിദ്ധാന്തം പിന്‍വലിച്ച് രാഷ്ട്രീയ ധ്രുവീകരണത്തിന് എന്‍്.എസ്.എസ്. നേതൃത്വം നല്‍കും. സമദൂരസിദ്ധാന്തം മാറ്റുന്നതോടെ മുന്നണികള്‍ നയം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് എന്‍്.എസ്.എസ്. ജനറല്‍ സെക്രട്ടറി പറഞ്ഞു.

മനോരമ വാര്‍ത്ത
എന്‍്.എസ്.എസ്. സമദൂരം വെടിഞ്ഞാല്‍ അത് രാഷ്ട്രീയധ്രുവീകരണത്തിന് കാരണമാകുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപണിക്കര്‍ അഭിപ്രായപ്പെട്ടു ... തല്‍ക്കാലം സമദൂരത്തില്‍ തന്നെ നില്‍ക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എത്ര ദൂരം പോകണമെങ്കിലും അതിനു തയ്യാറാണെന്നും പണിക്കര്‍ അറിയിച്ചു.

മാതൃഭൂമിയാണെന്ന് തോന്നുന്നു കുറച്ച് കൂടെ ഭേദം.

4 comments:

  1. വേണ്ടി വന്നാല്‍ സമദൂരം വെടിയും എന്നല്ലേ മനോരമ റിപ്പോര്ട്ട് ?

    ReplyDelete
  2. ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്. വായിച്ച് നോക്കൂ....
    രണ്ട് പത്രങ്ങളും സംഭവത്തെ തങ്ങളുടെ താത്പര്യങ്ങള്‍ക്കനു‍സരിച്ച് വളച്ചൊടിച്ചിട്ടില്ലേ?

    ReplyDelete
  3. പണിക്കരും സുകുമാരന്‍ നായരും ഭരിച്ച് ഭരിച്ച് നായന്മാര്‍ ഒരു വഴിക്കായി

    ReplyDelete